സ്വപ്നയുടെ പ്രതികാരത്തിൽ സർക്കാർ വീഴുമോ ? സർക്കാരിനെതിരെ പടയൊരുക്കം തുടങ്ങി പ്രതിപക്ഷം, ആഞ്ഞടിച്ച് ചെന്നിത്തല

Must Read

ശിവശങ്കറിന് പിന്നാലെ സർക്കാരിനും പണികൾ കിട്ടിത്തുടങ്ങുന്നു. സ്വര്‍ണക്കടത്ത് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്തെത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണക്കടത്ത് കേസിൽ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തല പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവയ്ക്കപ്പെട്ടെന്നും ഇടതുമുന്നണിയും മുഖ്യമന്ത്രിയും ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു.

ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന് സഹായിച്ചെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു .

മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ അദ്ദേഹം മറുപടി പറയണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പറഞ്ഞിരുന്നു.

 

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This