തിരിച്ചുവരവ് ആഘോഷമാക്കി മീരാ ജാസ്മിന്‍. മലയാള സിനിമയിലേയ്ക്ക് മീരാജാസ്മിൻ വീണ്ടും തിരിച്ച് വരുന്നത്തിന്റെ ആവേശത്തിലാണ് ആരാധകർ. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ‘മകളി’ലൂടെയാണ് മീരാജാസ്മിന്‍ തിരിച്ചെത്തുന്നത്. തിരിച്ചു വരവിന് മുന്നോടിയായി താരം ഇന്‍സ്റ്റഗ്രാമില്‍ ഒഫീഷ്യല്‍ പേജും ആരംഭിച്ചിട്ടുണ്ട്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങള്‍ പങ്കുവച്ചത്. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുല്‍ ജംഗിയാനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സിനിമയില്‍ വീണ്ടും സജീവമാവാനൊരുങ്ങുകയാണ് മീരാ ജാസ്മിന്‍. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. തിരിച്ചുവരവിലെ ചിത്രങ്ങള്‍ക്ക് പ്രതികരണവുമായി നിരവധി ആരാധകരാണെത്തിയത്. താരം പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മീര ജാസ്മിന്‍ അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂമരം എന്ന സിനിമയില്‍ അതിഥിവേഷത്തിലും താരം എത്തിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ മീരാ ജാസ്മിന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പാഠം ഒന്ന്, ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ടുതവണ നേടിയിട്ടുണ്ട്.