ജനങ്ങൾക്ക് സർക്കാരിന്റെ വക ഇരുട്ടടി ; ബസ് ചാർജ് വർദ്ധനവ് വരുന്നു , പുതിയ നിരക്ക് ഇങ്ങനെ

Must Read

സംസ്ഥാനത്ത് ബസ് ചാർജ് ബസ് ചാർജ് വർദ്ധനവ് വരുന്നു. പുതുക്കിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ വരും. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് സാധ്യത. വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. കിലോമീറ്ററിന് നിലവിൽ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വർധിപ്പിക്കും. രാത്രിയാത്രയ്ക്ക് മിനിമം ചാർജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും സഞ്ചരിക്കുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം.

വിദ്യാർത്ഥികളുടെ കൺസെഷൻ രണ്ട് രൂപയിൽ നിന്നും അഞ്ച് രൂപയായിട്ടാവും ഉയർത്തുക. ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിരക്ക് വർധന നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This