ഉപ്പിലിട്ടതു വില്‍ക്കുന്ന കടയിലെ രാസവസ്തു കുടിച്ചു, കുട്ടികൾക്ക് പൊള്ളൽ. കോഴിക്കോട് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് വ്യാപകം !!

Must Read

കോഴിക്കോട്: കോഴിക്കോട്ട് രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റു. രാസവസ്തു കുടിച്ചാണ് പഠനയാത്രക്ക് കോഴിക്കോട് വന്ന കുട്ടികൾക്ക് പരിക്കേറ്റത്. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി രാസവസ്തു കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.

കാസര്‍കോട്‌ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ്, സാബിദ് എന്നിവര്‍ക്കാണു പൊള്ളലേറ്റത്‌. ഇരുവർക്കും 14 വയസ്സാണ്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. നിലവില്‍ ഇവർ കാസര്‍കോട് ചികിത്സയിലാണുള്ളത്.

മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതിയുണ്ട്. അധികൃതര്‍ ഒരു രീതിയിലുള്ള പരിശോധനയും നടത്തുന്നില്ലെന്നതും ഇത്തരക്കാര്‍ക്ക് സഹായകരമാണ്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This