ഹിജാബ് വിഷയം ഒടുങ്ങുന്നില്ല, വിവാദ പരാമര്‍ശവുമായി ബിജെപി എംപി പ്രജ്ഞാ സിങ്

Must Read

ഭോപ്പാല്‍: ഹിജാബ് വിഷയത്തില്‍ വീണ്ടും വിവാദം. ിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി എം.പി പ്രജ്ഞാ സിങ് ഠാക്കൂര്‍ രംഗത്തെത്തി. ആരെങ്കിലും അവരുടെ വീടുകളില്‍ സുരക്ഷിതരല്ലെങ്കില്‍ അവിടെ ഹിജാബ് ധരിക്കട്ടെ എന്നും കോളേജുകളിലും സ്‌കൂളുകളിലും അത് വേണ്ട എന്നും പ്രജ്ഞാ സിങ് പറഞ്ഞു. ഭോപ്പാലിലെ പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ ഹിജാബ് ധരിക്കൂ. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ അവര്‍ യൂണിഫോം ധരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മര്യാദകള്‍ പാലിക്കണം എന്നും പ്രജ്ഞാ സിങ് പറഞ്ഞു.

ഹിജാബ് പര്‍ദയാണ്. പര്‍ദ നിങ്ങളെ ദുഷിച്ച കണ്ണുകളില്‍ കാണുന്നവര്‍ക്കെതിരെ ഉപയോഗിക്കണം. ഒരു കാര്യം വ്യക്തമാണ്, ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നവരാണ്. നിങ്ങളെ ദുഷിച്ച കണ്ണോട് കുടി അല്ല അവര്‍ കാണുന്നത് എന്നും പ്രജ്ഞാ സിങ് കൂട്ടിച്ചേര്‍ത്തു.

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This