എറണാകുളത്തെ വെള്ളപ്പൊക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Must Read

എറണാകുളത്ത് കനത്ത മഴ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചു. വെള്ളം കയറിയതിനാൽ 10 ബൂത്തുകളിൽ ബദൽ സംവിധാനമൊരുക്കി. മഴ ഒഴിഞ്ഞെങ്കിലും വെള്ളക്കെട്ട് മാറാത്തതിനാൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കില്ല.അതേസമയം എറണാകുളത്തെ വെള്ളപ്പൊക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കണം. വോട്ടിങ് ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികൂല കാലാവസ്ഥ സംബന്ധിച്ച ആശങ്ക തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. യു.ഡി. എഫിനെ ബാധിക്കില്ല. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമമാണ് പ്രവര്‍ത്തകർ നടത്തുന്നത്. മഞ്ചേശ്വരത്ത് ഇതുവരെയുള്ള പോളിംഗ് ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This