മണിപ്പൂര്‍ പിടിക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്സ് , നേതാക്കളെ ചാക്കിട്ട് പിടിച്ച് ബിജെപി !!

Must Read

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം പ്രതീക്ഷയുള്ള സംസ്ഥാനമാണ് മണിപ്പൂര്‍. ഇത്തവണ ഭരണം പിടിച്ചേ അടങ്ങു എന്ന വാശിയിലാണ് കോൺഗ്രസ്. എന്നാൽ അധികാരം നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിവില്‍ നിന്നും വിപരീതമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. മൂന്നുതവണ മണിപ്പൂരിന്റെ മുഖ്യമന്ത്രിയായിരുന്ന 73കാരനായ ഒക്രോം ഇബോബി സിംഗിനെയായിരുന്നു കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

എന്നാല്‍ കള്ളപണം വെളുപ്പിക്കല്‍ ആരോപിച്ച് ഇബോബിക്കും കുടുംബാംഗങ്ങള്‍ക്കും ഇ ഡിയുടെ നോട്ടമുണ്ട്. ഈ സാഹചര്യത്തില്‍ ഇബോബിയുടെ പേര് നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നില്ല. ഇബോബി അല്ലേങ്കില്‍ മുന്‍ പാര്‍ട്ടി അധ്യക്ഷനായ കോതുജാം ഗോവിന്ദ ദാസിന്റെ പേരാണ് പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും അദ്ദേഹം ഇപ്പോള്‍ ബി ജെ പി യിലേക്ക് ചേക്കേറിയിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂവെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നമേര്‍ക്പം ലോകേന്‍ സിംഗ് പ്രതികരിച്ചത്. കോണ്‍ഗ്രസ് 32 സീറ്റുകള്‍ നേടി ഭരണം പിടിക്കും, തുടര്‍ന്ന് പാര്‍ട്ടി എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ കണ്ടെത്തും, ലോകേന്‍ സിംഗ് പറഞ്ഞു. 2017 ല്‍ സംസ്ഥാനത്ത് 28 സീറ്റുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി.

എന്നാല്‍ 21 സീറ്റ് നേടിയ ബി ജെ പി പ്രാദേശിക കക്ഷികളുമായി സഖ്യത്തില്‍ അധികാരത്തിലേറി. അതേസമയം കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നിരവധി എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് മറുകണ്ടം ചാടി.നിലവില്‍ 13 പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ അവശേഷിക്കുന്നത്.

എന്നാല്‍ എം എല്‍ എമാരുടെ മറുകണ്ടം ചാടിച്ച ബി ജെ പി നീക്കം പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന യഥാര്‍ത്ഥ നേതാക്കളെ കണ്ടെത്താന്‍ സഹായിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്.എം എല്‍ എമാരുടെ കൂടുമാറ്റം കോണ്‍ഗ്രസിനെ യാതൊരു തരത്തിലും ബാധുക്കില്ല.

ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ നിരവധി ബി ജെ പി നേതാക്കളും മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറിയിട്ടുണ്ടെന്നും ലോകേന്‍ സിംഗ് പറഞ്ഞു.ഇത്തവണ കോണ്‍ഗ്രസ് വിജയിക്കും. ബി ജെ പി സര്‍ക്കാര്‍ എല്ലാ നിലയിലും പരാജയപ്പെട്ടു. സര്‍ക്കാര്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയില്ല, സര്‍വ്വത്ര അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ് ബി ജെ പി എന്ന് ലോകേന്‍ പറഞ്ഞു.

Latest News

വെറും റിബൺ കെട്ടിയ സ്റ്റാൻഡ്; ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്.വേദിയിൽ സ്ഥലമില്ലായിരുന്നു.ഉമാ തോമസ് അനാസ്ഥയുടെ ഇര.

കൊച്ചി: കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. മന്ത്രിയും എഡിജിപിയും അടക്കം വേദിയിൽ ഉണ്ടായിരുന്ന വേളയിലാണ് അപകടം സംഭവിച്ചത്. നടക്കാൻ...

More Articles Like This