ജോക്കോവിച്ചിന് കാലിടറി, ഒന്നാം റാങ്ക് പോയി. തലപ്പത്ത് ഇനി മെദ്വദേവ്

Must Read

ദുബായ്: ലോക ഒന്നാംനമ്പര്‍ ടെന്നീസ് താരമെന്ന പദവി ഇനി റഷ്യയുടെ ഡാനില്‍ മെദ്വദേവിന്. ദുബായ് എ.ടി.പി. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് പുറത്തായതോടെയാണ് രണ്ടാം റാങ്കുകാരനായിരുന്ന മെദ്വദേവ് ഒന്നിലെത്തിയത്. യവ്‌ഗെനി കഫല്‍നിക്കോവ്, മരറ്റ് സാഫിന്‍ എന്നിവര്‍ക്കുശേഷം ഈ പദവിയിലെത്തുന്ന മൂന്നാമത്തെ റഷ്യക്കാരനാണ് മെദ്വദേവ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്കാപുല്‍ക്കോയില്‍ നടക്കുന്ന എ.ടി.പി. മെക്സിക്കോ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ വിജയംനേടിയാണ് ഒന്നാം റാങ്ക് നേട്ടം മെദ്വദേവ് ആഘോഷിച്ചത്. ദുബായില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക 123-ാം നമ്പര്‍ താരം ജിറി വെസ്ലിയോടാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്.

ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍, ആന്‍ഡി മറെ എന്നീ ബിഗ് ഫോറുകളില്ലാതെ ഒരുതാരം ഒന്നാം റാങ്കിലെത്തുന്നത് 2004-നുശേഷം ആദ്യമാണ്.

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This