ദിലീപിനെതിരെ രഹസ്യനീക്കവുമായി പോലീസ് !!, വീണ്ടും ദിലീപിന്റെ ശബ്ദം പരിശോധിച്ചു !! സുപ്രധാന ഫലം കാത്ത് പോലീസ്

Must Read

കൊച്ചി: നടന്‍ ദിലീപിന്റെ ശബ്ദം വീണ്ടും അന്വേഷണ സംഘം പരിശോധിച്ചു. ഇത് രണ്ടാം തവണയാണ് ദിലീപിന്റെയും മറ്റു പ്രതികളുടെയും ശബ്ദം അന്വേഷണ സംഘം പരിശോധിക്കുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ നിലപാടെടുക്കുകയും അന്വേഷണത്തിന് മൂന്ന് മാസം ആവശ്യമാണെന്ന് ബോധിപ്പിക്കുകയും ചെയ്തിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമയം നീട്ടി നല്‍കാനിടയില്ലെന്ന് വ്യക്തമായ പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. കാക്കനാട്ടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപിന്റെ ശബ്ദം പരിശോധിച്ചത്. കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെയും ശബ്ദ സാംപിളുമെടുത്തു.

രണ്ടാഴ്ച മുമ്പ് ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദ സാംപിള്‍ ശേഖരിച്ചിരുന്നു. അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലായിരുന്നു ഇത്.

അന്വേഷണ സംഘാംഗങ്ങളുടെ വീഡിയോ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകള്‍ പറയുകയാണ് ചെയ്തത് എന്നായിരുന്നു ദിലീപിന്റെ വാദം. കേസില്‍ പ്രതികളുടെ ശബ്ദ സാംപിള്‍ ശേഖരിച്ചത് രണ്ടാഴ്ച മുമ്പാണ്. എന്നാല്‍ വെള്ളിയാഴ്ച രാലിലെ ദിലീപിന്റെയും മറ്റു രണ്ടുപേരുടെയും ശബ്ദ സാംപിള്‍ അന്വേഷണ സംഘം വീണ്ടും ശേഖരിക്കുകയായിരുന്നു. രഹസ്യമായിട്ടായിരുന്നു പോലീസിന്റെ നീക്കം.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വെള്ളിയാഴ്ച വീണ്ടും ദിലീപിന്റെ ശബ്ദ സാംപിള്‍ പരിശോധിച്ചത്.

20ലധികം ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറിയത്. ഈ ശബ്ദ സന്ദേശവുമായി ഒത്തുനോക്കുന്നതിനാണ് ശബ്ദ സാംപിള്‍ ശേഖരിച്ചത്. ഇനി തിരുവനന്തപുരത്തെ ലാബിലേക്ക് സാംപിള്‍ അയക്കും. അവിടെ വച്ചാണ് ഒത്തുനോക്കല്‍. പരിശോധനാ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. പകര്‍പ്പ് അന്വേഷണ സംഘത്തിനും നല്‍കും.

 

Latest News

ടൗണ്‍ പ്ലാനിങ്,പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോടെ എൻഒസി. ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകക്ക് കാരണം കര്‍ശന വ്യവസ്ഥകള്‍

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പകയായിരുന്നു !ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന വ്യവസ്ഥകളോട് കൂടിയുള്ള എന്‍ഒസി പെട്രോള്‍ പമ്പ്...

More Articles Like This