യുദ്ധം പത്താം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും റഷ്യ വിലക്കേര്‍പ്പെടുത്തി. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്നാണ് തീരുമാനം. റഷ്യയെക്കുറിച്ചോ സൈന്യത്തെക്കുറിച്ചോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തടവുശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിലും പുടിന്‍ ഒപ്പുവച്ചു. റഷ്യക്കെതിരേ ഉപരോധം ആവശ്യപ്പെടാനും പാടില്ല. ആവശ്യപ്പെട്ടാല്‍ പിഴയോ ജയില്‍ ശിക്ഷയോ ഉറപ്പാക്കുകയാണ് ലക്ഷ്യം.
അതിനിടെ, റഷ്യയില്‍ ചില വാര്‍ത്താചാനലുകള്‍ സംപ്രേഷണവും നിര്‍ത്തി. ബി.ബി.സിയും സി.എന്‍.എന്നുമാണ് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. യുദ്ധവാര്‍ത്തകള്‍ക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെര്‍ഗ് ന്യൂസും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി.
റഷ്യയെ മോശമാക്കുന്ന വാര്‍ത്തകള്‍ പരക്കുന്നത് തടയാന്‍ രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററിലാണ് തുടങ്ങിയത്. ഇപ്പോള്‍ ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തെക്കുറിച്ചുള്ള റഷ്യന്‍ ന്യായീകരണങ്ങളെ ചെറുക്കാന്‍ അവിടെ നിന്നുള്ള മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍.
ഇന്റര്‍നെറ്റില്‍ നിന്ന് തന്നെ റഷ്യയെ പുറത്താക്കണമെന്ന് യുക്രെയ്ന്‍ ഇതിനിടെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.