പെഷാവര്‍ ഷിയ പള്ളിയിലെ സ്‌ഫോടനം മരണം 57 ആയി; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

Must Read

കൊച്ചി :പാക്കിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. ഇരുന്നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റ പത്തുപേരുടെ നില അതീവ ഗുരുതരമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാവേറുകള്‍ പള്ളിക്കുള്ളില്‍ കടന്ന് സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനം നടന്ന ജാമിയ മുസ്‌ലിം പള്ളി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ്. മാര്‍ക്കറ്റ് പ്രദേശമായതിനാല്‍ വലിയ ആള്‍ക്കൂട്ടമുള്ള സ്ഥലമാണിത്. മരണസംഖ്യ ഉയരാനാണു സാധ്യതയെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പള്ളിക്കുള്ളില്‍ രണ്ടു ചാവേറുകളാണു കടന്നുകൂടിയതെന്ന് പെഷാവര്‍ എസ്‌എസ്‌പി ഹാരൂണ്‍ റഷീദ് ഖാന്‍ പറഞ്ഞു. പുറത്ത് കാവലുണ്ടായിരുന്ന പൊലീസുകാരിലൊരാളെ വെടിവച്ചു കൊന്ന ശേഷമാണ് അവര്‍ അകത്തു കടന്നത്. തൊട്ടു പിന്നാലെ ഉഗ്രസ്‌ഫോടനമുണ്ടായി.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This