വനിത ദിനത്തില്‍ വനിത ജഡ്ജിമാരുടെ ഫുള്‍ ബെഞ്ചുമായി ഹൈക്കോടതി

Must Read

ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തും.ചരിത്രത്തിലാദ്യമായാണ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് ഹൈക്കോടതിയില്‍ സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത, ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് സിറ്റിംഗ്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന, ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ബെഞ്ച് പരിഗണിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെയാണ് ജസ്റ്റിസ് വി ഷെര്‍സിയെ ഫുള്‍ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നാണ് വനിതാദിനമായ ഇന്ന് വനിത ജഡ്ജിമാര്‍ മാത്രമടങ്ങിയ ഫുള്‍ബെഞ്ച് ആദ്യമായി സിറ്റിംഗ് നടത്താനൊരുങ്ങുന്നത്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This