അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകള്‍ക്ക് പരിധിയില്ലാത്ത സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

Must Read

അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് എല്ലാ പ്രായത്തിലുളള വനിതകള്‍ക്കും സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ. മെട്രോയുടെ ഏതു സ്റ്റേഷനുകളില്‍ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യ യാത്രയാണ് ഇന്ന് മെട്രോ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിത ദിനത്തോടനുബന്ധിച്ച്‌ വിവിധ സ്റ്റേഷനുകളില്‍ ആകര്‍ഷകമായ മല്‍സരങ്ങളും വ്യത്യസ്ത പരിപാടികളും കെഎംആര്‍എല്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ ഇന്ന് 10 പ്രധാന സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരായി പ്രവര്‍ത്തിക്കുന്നത് വനിതകളായിരിക്കും. വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംഗീത,നൃത്ത പരിപാടികള്‍, കളരിപ്പയറ്റ്, തെരുവ് നാടകം, മെന്‍സ്ട്രുവല്‍ കപ്പ് വിതരണം തുടങ്ങി നിരവധി പരിപാടികളാണ് കൊച്ചി മെട്രോ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ന് പത്തടിപ്പാലത്തുനിന്ന് ജെ.എല്‍.എന്‍ സ്റ്റേഷനിലേക്ക് ബ്രേക്ക് ദി ബയാസ് വിമെന്‍ സൈക്ലത്തോണ്‍ നടക്കും. വൈകിട്ട് 4.30 ന് കലൂര്‍ സ്റ്റേഷനില്‍ ഫ്‌ളാഷ് മോബും ഫാഷന്‍ ഷോയും ഉണ്ടാകും. എച്ച്‌.എല്‍.എല്‍, ഐ.ഒ.സി.എല്‍, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30 ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവത്കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും. ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍ വിതരണം ഉണ്ടാകും.

വെെകിട്ട് മൂന്നു മണി മുതല്‍ ആലുവ സ്റ്റേഷനില്‍ സംഗീത പരിപാടിയും മോഹിനിയാട്ടവും ഉണ്ടാകും. നാല് മണിമുതല്‍ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതല്‍ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്. 4.30 ന് ഏറ്റവും കൂടുതല്‍ മെട്രോ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാനവിതരണം. അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനില്‍ എസ്.ബി.ഒ.എ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണം എന്നിവയും ഉണ്ടാകും.

5.30 ന് ജോസ് ജങ്ഷനില്‍ കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തില്‍ വനിതാദിന സാംസ്‌കാരിക പരിപാടി. ക്യൂട്ട് ബേബി ഗേള്‍ മല്‍സരം. മ്യൂസിക്കല്‍ ചെയര്‍ മല്‍സരം. സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥിനികളുടെ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്. രാവിലെ 10.30ന് കെ.എം.ആര്‍.എല്‍ വനിത ജീവനക്കാര്‍ക്കായി ആയുര്‍വേദ ചികിത്സാ വിധികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികളാണ് വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Latest News

‘ആരാണ് കോടിയേരിയുടെ വിലാപയാത്ര അട്ടിമറിച്ചത്? ‘വിനോദിനി കോടിയേരി സങ്കടം പറഞ്ഞ ദിവസം തന്നെ സഹോദരനെ ചൂതാട്ടത്തിന് പിടിച്ചത് യാദൃശ്ചികമാകാം’, രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കോടിയേരിയുടെ ദീര്‍ഘകാല പ്രവര്‍ത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഭൗതികശരീരം എത്തിക്കേണ്ടതായിരുന്നുവെന്നും ആ വിലാപയാത്ര ആരാണ് അട്ടിമറിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. രാഹുല്‍...

More Articles Like This