നടിയെ പീഡിപ്പിച്ച കേസ് ; ഫോണില്‍ നിന്നു മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സൈബര്‍ വിദഗ്ധരുടെ സഹായം

Must Read

ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നു മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സൈബര്‍ വിദഗ്ധരുടെ സഹായം തേടും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈയിലെ സ്വകാര്യ ഫൊറന്‍സിക് ലാബിലെ വിദഗ്ധരുടെ സഹായത്തോടെയാണു മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പ്രതിഭാഗം മായ്ച്ചുകളഞ്ഞത്.

മായ്ച്ചുകളയുന്ന ഡേറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്‌വെയറുകള്‍ എന്‍ഐഎയുടെ പക്കലുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള യുഎപിഎ കേസുകളില്‍ ഫൊറന്‍സിക് അന്വേഷണം നടത്താന്‍ കേരള പൊലീസ് എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹകരണം തേടാറുണ്ട്. എന്നാല്‍ പീഡനക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണു നടന്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലെ ആരോപണം.

കോടതിയുടെ അനുമതിയോടെ തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ്, പ്രതിഭാഗം കോടതിയില്‍ കൈമാറിയ ഫോണുകളില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയത്. ഫോണ്‍ ഹൈക്കോടതി റജിസ്ട്രിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതിനു ശേഷം നടത്തിയ തിരിമറികളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം കോടതിക്കു കൈമാറും.

തെളിവു നശിപ്പിക്കല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന പ്രവൃത്തിയാണു പ്രതിഭാഗം അഭിഭാഷകരുടെ സഹകരണത്തോടെ നടന്‍ ദിലീപും കൂട്ടാളികളും നടത്തിയതെന്നാണു ക്രൈംബ്രാഞ്ചിന്റെ ആരോപണം.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This