വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും.ശബ്ദ സാമ്പിൾ എടുക്കും

Must Read

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫിസില്‍ ഹാജരാകണമെന്നാണ് പി സി ജോര്‍ജിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം അദ്ദേഹത്തിന്റെ ശബ്ദ സാമ്പിൾ എടുക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഞായറാഴ്ച കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പി. സി ജോർജിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്നും, തൃക്കാക്കരയിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ കോടതി ഉത്തരവ് റദ്ദാക്കി പി.സി ജോർജിനെ വീണ്ടും ജയിലിൽ അടയ്‌ക്കാനുള്ള നീക്കത്തിലായിരുന്നു പോലീസ്. എന്നാൽ അതിന് കഴിയില്ലെന്നും, വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകാൻ സാധിക്കുമെന്നുമായിരുന്നു പോലീസിന് ലഭിച്ച നിയമോപദേശം. ഇതേ തുടർന്നാണ് നോട്ടീസ് നൽകിയത്.ശനിയാഴ്ചയായിരുന്നു ഫോർട്ട് പോലീസ് അദ്ദേഹത്തിന് നോട്ടീസ് നൽകിയത്. ഹാജരാകാൻ തടസ്സമില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This