യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു; സംഭവം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ

Must Read

മുംബൈ: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ 30 കാരിയായ യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു. മുംബൈയിലെ സകിനാക ഏരിയയിലെ ഖൈരാനി റോഡിലാണ് സംഭവം. സംഘര്‍ഷ് നഗര്‍ ചന്ദിവാലി സ്വദേശിയായ പഞ്ചശീല അശോക് ജംദാറാണ് കൊല്ലപ്പെട്ടത്. ഓട്ടോ യാത്രയ്ക്കിടെ യുവതിയും കാമുകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ യുവാവ് പഞ്ചശീലയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും മുംബൈ പൊലീസ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിക്ഷയ്ക്കുള്ളില്‍ നിന്ന് കണ്ടെടുത്ത മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സക്കിനാക്ക പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ദീപക് ബോര്‍സിനെ കണ്ടെത്തി. പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമം പരാജയപ്പെട്ടതില്‍ നിസാര പരിക്കുകള്‍ ഉണ്ടായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This