യുവതിയെ ബലമായി വാഹനത്തില്‍ കയറ്റി പീഡിപ്പിച്ചു; പെണ്‍കുട്ടി വിവസ്ത്രയായി ഇറങ്ങിയോടി; പ്രതി പിടിയില്‍

Must Read

തിരുവനന്തപുരം: യുവതിയെ ബലമായി വാഹനത്തില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. ആറ്റിങ്ങല്‍ അവനവന്‍ ചേരി സ്വദേശി കിരണാണ് അറസ്റ്റിലായത്. പ്രതി യുവതിയെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. പീഡനം സഹിക്കാതെ യുവതി വിവസ്ത്രയായി ഇറങ്ങി ഓടി. യുവതി ഇറങ്ങി ഓടിയപ്പോള്‍ ഇയാള്‍ പിറകെ ഓടി വന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയും യുവതിയും മുന്‍പ് മറ്റൊരു സ്ഥാപനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് പല തവണ പ്രതിയുടെ വിവാഹവാഗ്ദാനം യുവതി നിരസിച്ചിരുന്നു. ഇന്നലെ രാത്രി യുവതി മറ്റൊരു സുഹൃത്തുമായി കഴക്കൂട്ടത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ആ സമയത്താണ് പ്രതി സ്ഥലത്തെത്തുന്നത്. യുവതി ബൈക്കില്‍ കയറാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കിരണ്‍ ആത്മഹത്യ ഭീഷണി മുഴക്കി. ശേഷം ബൈക്കില്‍ കയറിയ യുവതിയെ വെട്ടുകാട് എന്ന സ്ഥലത്തെത്തിച്ച് കിരണ്‍ ക്രൂരമായി മര്‍ദിച്ചു. പിന്നെ ഒരു രാത്രി മുഴുവന്‍ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. പുലര്‍ച്ചെ യുവതി അവിടെ നിന്നും രക്ഷപ്പെട്ട് വിവസ്ത്രയായി പുറത്തേക്ക് ഓടുകയായിരുന്നു. സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This