മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കന്‍ മേയര്‍

Must Read

മെക്‌സിക്കൊ സിറ്റി: രാജ്യത്തെ ജനങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരാനായി മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കന്‍ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസ. പരമ്പരാഗത ആചാരത്തിന്റെ ഭാഗമായിട്ടാണ് അലിസിയ അഡ്രിയാന എന്ന പേരിലുള്ള പെണ്‍ മുതലയെ വിവാഹം ചെയ്തത്. മെക്സിക്കോയിലെ സാന്‍ പെഡ്രോ ഹുവാമെലുല മേയറാണ് വിക്ടര്‍ ഹ്യൂഗോ സോസ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പ്രണയമില്ലാതെ വിവാഹം കഴിക്കാന്‍ കഴിയില്ല. പരസ്പരം സ്‌നേഹിക്കുന്നതിനാല്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അതാണ് പ്രധാനം. രാജകുമാരിയായ പെണ്‍കുട്ടിയുമായി ഞാന്‍ വിവാഹത്തിന് വഴങ്ങുന്നു’, ചടങ്ങിനിടെ സോസ പറഞ്ഞു. വെളുത്ത വിവാഹ വസ്ത്രം ധരിപ്പിച്ചാണ് ചടങ്ങിനായി അലിസിയയെ എത്തിച്ചത്. നൃത്ത-സംഗീത അകമ്പടികളോടെ ആഘോഷമായിട്ടാണ് വധുവിനെ വിവാഹ പന്തലിലേക്ക് കൊണ്ടുവന്നത്. പ്രദേശത്തെ ടൗണ്‍ ഹാളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹ ചടങ്ങുകള്‍ക്ക് മുമ്പ്, ഉരഗത്തെ വീടുതോറും കൊണ്ടുപോവുകയും പ്രദേശവാസികള്‍ അലിസിയയെ കൈകളില്‍ എടുത്ത് നൃത്തം ചെയ്യുകയും ചെയ്തു.

നൃത്തം അവസാനിച്ചപ്പോള്‍ സോസ വധുവിന്റെ മൂക്കില്‍ ചുംബനം നല്‍കി. വിവാഹ ചടങ്ങുകള്‍ക്കിടെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ മുതലയുടെ വായ മറച്ചിരുന്നു. ‘രാജകുമാരി’ എന്നാണ് പ്രദേശവാസികള്‍ അലിസിയയെ വിളിക്കുന്നത്. ഈ വിവാഹ ചടങ്ങിലൂടെ ചാകരയുണ്ടാകുമെന്നും സമാധാനത്തോടെ ജീവിക്കാനുള്ള വഴി തെളിയുമെന്നും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ വിശ്വസിക്കുന്നു.

 

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This