കൊല്ലം: മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനിടെ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. തലയോട്ടിക്കു ഗുരുതര പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കുട്ടിയുടെ മാതാപിതാക്കളായ ആശ്രാമം കുറവന്‍ പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുരുകന് (35), മാരിയമ്മ (23) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരുക്കേറ്റ കുഞ്ഞിനെ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ന്ന് തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു.