ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മലേഷ്യയില്‍ കര്‍ദിനാള്‍; ഒരു മലയാളി രാജ്യത്തിന് പുറത്ത് കര്‍ദിനാള്‍ ആകുന്നത് ഇതാദ്യം

Must Read

ഒല്ലൂര്‍: ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മേച്ചേരിയെ മലേഷ്യയിലെ കര്‍ദിനാളായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു.തൃശൂര്‍ മേച്ചേരി കുടുംബാംഗമാണ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് കര്‍ദിനാള്‍. ഒരു മലയാളി രാജ്യത്തിന് പുറത്ത് കര്‍ദിനാള്‍ ആകുന്നത് ഇതാദ്യമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒല്ലൂര്‍ സെയ്ന്റ് ആന്റണീസ് ഫൊറോനപ്പള്ളിയില്‍ ഞായറാഴ്ച വൈകീട്ട് എത്തിയ തൃശുര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്താണ് ഇക്കാര്യം അറിയിച്ചത്.

തൃശൂരില്‍നിന്ന് ഒരു ബിഷപ്പ് കര്‍ദിനാള്‍ ആകുന്നത് ആദ്യമായാണ്. ബിഷപ്പിന്റെ കുടുംബം ഇവിടെനിന്ന് താമസം മാറിയിട്ട് വര്‍ഷങ്ങളായി. ബന്ധുക്കളാണ് ഒല്ലൂരിലുള്ളത്. ചെന്നൈയിലായിരുന്നു പഠനം. ഏതാനും വര്‍ഷംമുമ്പ് ബിഷപ്പായിരിക്കെ പാലയൂരിലെത്തിയപ്പോള്‍ ഒല്ലൂരിലും വന്നിരുന്നു. നിലവില്‍ മലേഷ്യയിലെ പെനാഗ് രൂപത ബിഷപ്പായിരിക്കെയാണ് കര്‍ദിനാളായി ഉയര്‍ത്തുന്നത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This