ദളിത് പെണ്‍കുട്ടിയെ കാമുകന്റെ മുന്നില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി: 3 പേര്‍ അറസ്റ്റില്‍

Must Read

 

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കാമുകന്റെ മുന്നില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. സമന്ദര്‍ സിംഗ്, ധരംപാല്‍ സിംഗ്, ഭതം സിംഗ് എന്നിവരാണ് പിടിയിലായത്. അജ്മീറില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി ജോധ്പൂരിലെത്തിയെ പെണ്‍കുട്ടിയെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജെഎന്‍വിയു കാമ്പസില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അജ്മീര്‍ സ്വദേശിയായ പെണ്‍കുട്ടി കാമുകനൊപ്പം വീട്ടില്‍ നിന്ന് ഒളിച്ചോടിയ ശേഷമാണ് ജോധ്പൂരിലെത്തിയത്. ഇരുവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. രാത്രി 10:30 ഓടെ ജോധ്പൂരിലെത്തിയ ഇവര്‍ താമസിക്കാന്‍ സ്ഥലം അന്വേഷിക്കാന്‍ തുടങ്ങി. സമീപത്തെ ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചെങ്കിലും, ഹോട്ടല്‍ ജീവനക്കാര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇരുവരും തിരികെ ബസ് സ്റ്റാന്‍ഡിലേക്ക് മടങ്ങി.

പിന്നീട് മൂന്ന് പ്രതികള്‍, സമന്ദര്‍ സിംഗ്, ധരംപാല്‍ സിംഗ്, ഭതം സിംഗ് എന്നിവര്‍ ഇവരെ സമീപിക്കുകയും ഭക്ഷണവും, താമസിക്കാന്‍ സ്ഥലവും കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പ്രതികള്‍, ഇരുവരെയും ജെഎന്‍വിയു പഴയ കാമ്പസിലെ ഹോക്കി ഗ്രൗണ്ടില്‍ എത്തിച്ചു. ഗ്രൗണ്ടിലെത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ ആണ്‍കുട്ടിയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. കാമുകനെ ബന്ദിയാക്കി ഓരോരുത്തരായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പ്രഭാത നടത്തത്തിന് ആളുകള്‍ വരാന്‍ തുടങ്ങിയതോടെ പ്രതികള്‍ തിടുക്കത്തില്‍ ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ച പൊലീസ് മൂന്നു മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളെയും പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ജോധ്പൂരിലെ ഗണേഷ്പുരയിലെ ഒരു വീട്ടില്‍ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്.

അതേസമയം പ്രതികളില്‍ മൂന്ന് പേര്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) പ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇത് എബിവിപി നിഷേധിച്ചു.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This