കാണാതായ നൗഷാദിനെ കണ്ടെത്തി; കൊന്നുവെന്ന ഭാര്യയുടെ മൊഴി കളവെന്ന് പോലീസ്

Must Read

പത്തനംതിട്ട: കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. നൗഷാദിനെ കണ്ടെത്തിയത് തൊടുപുഴയില്‍ നിന്നാണ് കോന്നി ഡി.എസ്.പി പറഞ്ഞു. അല്‍പ സമയത്തിനകം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ നൗഷാദിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യ അഫ്‌സ പൊലീസിനോട് പറഞ്ഞിരുന്നു. ഭാര്യയുടെ മൊഴി കളവായിരുന്നെന്നും പൊലീസ് പറഞ്ഞു. അഫ്‌സ പല തവണ മൊഴി മാറ്റിയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ കൊലപാതകത്തില്‍ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന വെളിപ്പെടുത്തിയിരുന്നു. മൃതദേഹം സുഹൃത്തിന്റെ പെട്ടി ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നാണ് അഫ്‌സാന പറയുന്നത്. ഇയാളെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. നൗഷാദിന് വാടക വീട് ശരിയാക്കിക്കൊടുത്ത ബ്രോക്കറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അഫ്‌സാനയെ നുണ പരിശോധനയടക്കം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് പൊലീസ്.

 

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This