നാഗ ചൈതന്യയ്ക്ക് പുതിയ പ്രണയം? സാമന്തയും പുതിയ പ്രണയം കണ്ടെത്തിയോ എന്ന് ആരാധകര്‍

Must Read

സിനിമാലോകത്ത് ഏറെ ചർച്ചയായ വിവാഹ മോചനമാണ് സമാന്തയുടേയും നാഗ ചൈതന്യയുടേയും. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഒന്നായവര്‍ വേര്‍പിരിഞ്ഞുവെന്നത് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ശേഷമാണ് പിരിയാമെന്ന് ഇരുവരും തീരുമാനിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പിരിയാനുണ്ടായ കാരണം ഇന്നും വ്യക്തമല്ല. വിവാഹമോചനത്തിന് ശേഷം അപ്രതീക്ഷിതമായി വന്ന രോഗമടക്കം നിരവധി പ്രതിസന്ധികളാണ് സാമന്തയുടെ ജീവിതത്തില്‍ ഉണ്ടായത്. അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ട് പോകുകയാണ് സാമന്ത ഇപ്പോള്‍. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സാമന്ത മറ്റാരുമായും ഇതുവരെ പ്രണയത്തിലായിട്ടില്ല. അതേസമയം നാഗ ചൈതന്യ പുതിയ പ്രണയം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

നാഗചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നാണ് അഭ്യൂഹം. പലയിടങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് തുറന്നു പറയാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ വാര്‍ത്തകളില്‍ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. അതിനിടെ സാമന്തയും പുതിയ പ്രണയം കണ്ടെത്തിയോ എന്ന സംശയങ്ങളുമായി എത്തുകയാണ് ആരാധകര്‍.

 

Latest News

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം നിയമ നടപടികളിലേക്ക് കടക്കുന്നു

ഡബ്ലിൻ :ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കുന്നതിന് കാത്ത് നിൽക്കാതെ...

More Articles Like This