‘മകളെ കഴുത്തുഞെരിച്ച് കൊന്നതായി അവന്‍ എന്നോട് പറഞ്ഞു; പിന്നീട് ശ്രദ്ധയുടെ കൈമുറിച്ച് അഫ്താബ് ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു; ശ്രദ്ധയുടെ പിതാവ് കോടതിയില്‍

Must Read

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം. ശ്രദ്ധയുടെ ആണ്‍സുഹൃത്തായ അഫ്താബ് അമീന്‍ പൂനെവാലയാണ് കേസിലെ പ്രതി. ഇപ്പോഴിതാ പ്രതിക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരിക്കുകയാണ് ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ വാള്‍ക്കര്‍. മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി അഫ്താബ് അമീന്‍ പുനെവാല തന്നോട് പറഞ്ഞതായി കൊല്ലപ്പെട്ട ശ്രദ്ധ വാള്‍ക്കറുടെ പിതാവ് കോടതിയില്‍ മൊഴിനല്‍കി. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ശ്രദ്ധയുടെ കൈമുറിച്ച് അഫ്താബ് ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചെന്നും പിതാവ് കോടതിയെ അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം മേയ് 18നാണ് ലിവിങ് ടുഗെതര്‍ പങ്കാളിയായ ശ്രദ്ധയെ അഫ്താബ് പുനെവാല കൊലപ്പെടുത്തിയത്. യുവതിയെ കൊന്ന ശേഷം ശരീഭാഗങ്ങള്‍ മുറിച്ച് ഫ്രിജില്‍ വച്ചു. തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലും അഫ്താബ് പുനെ വാല ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ വീടിനു സമീപത്തെ കാട്ടില്‍ നിന്നാണ് ഭൂരിഭാഗം ശരീരഭാഗങ്ങളും പൊലീസ് കണ്ടെത്തിയത്. ശ്രദ്ധയെ കാണാനില്ലെന്നു കാട്ടി പിതാവ് വികാസ് മദന്‍ വാള്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This