കൊച്ചി: എറണാകുളം ഊന്നുകല്ലില്‍ 17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചില്‍ഡ്രന്‍സ് ഹോമില്‍ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അധികൃതര്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Read also: ഏകീകൃത കുര്‍ബാന തടഞ്ഞു; ഭൂരിഭാഗം പള്ളികളിലും നടന്നത് ജനാഭിമുഖ കുര്‍ബാന