ഡാലസ് ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാ മണ്ഡല പൂജ ഭക്തിസാന്ദ്രമായി

Must Read

ഡാലസ് :മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി, ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീധർമ്മശാസ്താ സന്നിധിയിൽ ഡിസംബർ 26 ഞായറാഴ്ച നടത്തപെട്ട മഹാ മണ്ഡലപൂജ ഭക്തിസാന്ദ്രമായി .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിരാവിലെ ആരംഭിച്ച ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക് തുടക്കം കുറിച്ചു. വൃതാനുഷ്ഠാനങ്ങളോടെ മുദ്രമാല അണിഞ്ഞ അനേകം അയ്യപ്പന്മാരും, മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടികെട്ടുകൾ നിറച്ചു. ഗുരുസ്വാമി ഗോപാല പിള്ള ഇരുമുടികെട്ടുകൾ നിറയ്ക്കാനും കെട്ടുമുറുക്കിനും നേതൃത്വം നൽകി. പുലർച്ചെ മുതൽ ശരണം വിളികളാൽ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ച്വൽ ഹാളിൽ ഇരുമുടി കെട്ടുനിറയിൽ പങ്കെടുക്കാൻ അനേകം ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു. ഈ വർഷം നൂറോളം അയ്യപ്പന്മാരാണ് ഡാലസ്സ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഇരുമുടികെട്ടുകൾ നിറച്ചത്.

ക്ഷേത്രത്തിനുള്ളിലെ കലശ പൂജകളും, വിഗ്രഹ അലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ വടക്കേടത്ത് ഗിരീശൻ തിരുമേനിയും, ഉണ്ണികൃഷ്ണൻ തിരുമേനിയും, വിനേഷ് തിരുമേനിയും നിർവ്വഹിച്ചു.

സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ക്ഷേത്രത്തിൽ 41 ദിവസവും തുടർന്നു പോന്നിരുന്ന അയ്യപ്പ ഭജന മണ്ഡല കാലത്തെ ഭക്തിയുടെ പാരമ്യത്തിൽ എത്തിച്ചു.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This