തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി; ചുമത്തിയിരിക്കുന്നത് 13 കുറ്റങ്ങൾ

Must Read

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കീഴടങ്ങി. അറ്റ്‌ലാന്റയിലെ ഫുള്‍ട്ടന്‍ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയില്‍ വിചാരണ വരെ വിട്ടയച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020-ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകള്‍ കടത്തിയ കേസില്‍ മിയാമി കോടതി ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്.

2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോണ്‍ ചലചിത്ര താരം സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്.

Latest News

കെ സുധാകരന്റെ കാലാവധി അവസാനിക്കുന്നു മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റെ സ്ഥാനത്തേക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ കാലാവധി മൂന്ന് വർഷം പൂർത്തീകരിക്കുമ്പോൾ പുനസംഘടന സംബന്ധിച്ച കോൺഗ്രസ് പാർട്ടിയിൽ ചർച്ച സജീവമായി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആരാവും...

More Articles Like This