കാമുകിയെ 10 മിനിറ്റ് തുടര്‍ച്ചയായി ചുംബിച്ചു; യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

Must Read

ചൈനയില്‍ തുടര്‍ച്ചയായി പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ച യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനീസ് വാലന്റൈന്‍സ് ഡേ ആയ ഓഗസ്റ്റ് 22ന് ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കില്‍ ഡേറ്റിന് പോയതായിരുന്നു കമിതാക്കള്‍. ഇവിടെ വച്ച് കാമുകിയെ ചുംബിക്കവെ യുവാവ് ചെവിയില്‍ നിന്ന് കുമിളകളുടെ ശബ്ദം കേള്‍ക്കുകയും പിന്നാലെ കടുത്ത ചെവി വേദന അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊട്ടുപിന്നാലെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ കര്‍ണപുടം തകര്‍ന്നതായി ഡോക്ടേഴ്സ് കണ്ടെത്തി. കേള്‍വിശക്തി തിരികെ ലഭിക്കാന്‍ രണ്ട് മാസം സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചുംബിക്കുന്നത് ചെവിയിലെ വായു സമ്മര്‍ദത്തില്‍ മാറ്റം വരുത്തുമെന്നും ഒപ്പം പങ്കാളിയുടെ വലിയ നിശ്വാസങ്ങള്‍ കൂടിയാകുമ്പോള്‍ കര്‍ണപുടത്തെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This