കണ്ണൂരില്‍ ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മരിച്ചത് ബസ് യാത്രക്കാരന്‍; പത്തോളം പേര്‍ക്ക് പരിക്ക്

Must Read

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടമുണ്ടായത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഭൂരിഭാഗം ആളുകള്‍ക്കും വയറിലാണ് പരിക്കേറ്റത്. മണിപ്പാലില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ചരക്ക് ലോറി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This