സിപിഐഎം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി

Must Read

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി. കരട് ബില്ല് വരുന്നതിന് മുന്‍പേ ഏക സിവില്‍ കോഡ് ചര്‍ച്ചയാക്കുന്നതിലും സിപിഐ അതൃപ്തി പ്രകടിപ്പിച്ചു. ഇപ്പോഴത്തെ കോലാഹലങ്ങള്‍ അനാവശ്യമെന്നാണ് സിപിഐയുടെ നിലപാട്. ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷം ഏക സിവില്‍ കോഡില്‍ സിപിഐ നിലപാട് വ്യക്തമാക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏക സിവില്‍ കോഡിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്താ സമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. സംഘാടക സമിതിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങിയെങ്കിലും മുസ്തഫ മുണ്ടുപാറയ്ക്ക് പകരം മറ്റൊരു ഭാരവാഹിയെ സിപിഐഎം നിശ്ചയിച്ചിട്ടില്ല. സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്ന് നിലപാടെടുത്തതും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Latest News

ആണ്‍കുട്ടി നല്‍കിയ പുഷ്പങ്ങള്‍ പെണ്‍കുട്ടി നിരാകരിച്ചു; ബ്രിട്ടനില്‍ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന്‍ പിടിയില്‍. കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ...

More Articles Like This