സരയു നദിയിലിറങ്ങി ഡാന്‍സ് ചെയ്ത് റീല്‍ ചിത്രീകരിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് തീര്‍ത്ഥാടകര്‍ വിമര്‍ശിച്ചു; യുവതിക്കെതിരെ കേസ്

Must Read

ഉത്തര്‍ പ്രദേശിലെ സരയു നദിയിലിറങ്ങി ഡാന്‍സ് ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിക്കെതിരെ കേസ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അയോധ്യ പൊലീസ് കേസെടുത്തത്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും തീര്‍ത്ഥാടകര്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ജീവന്‍ മേ ജാനേ ജാനാ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ തീര്‍ത്ഥാടകരും മതവിശ്വാസികളും യുവതിക്കെതിരെ രംഗത്തുവന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ആരാധനാലയങ്ങളില്‍ ഇത്തരം രീതികള്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുപി പൊലീസ് കേസെടുത്ത് അന്വേഷണം.

 

Latest News

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെപി യോഹന്നാൻ അന്തരിച്ചു

കൊച്ചി : ബിലീവേഴ്സ് ചർച്ച് സഭാധ്യക്ഷൻ കെപി യോഹന്നാൻ അന്തരിച്ചു. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി...

More Articles Like This