നഷ്ടമായത് ഞങ്ങളുടെ മനോഹരമായ നിമിഷം! വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് അസിന്‍

Must Read

തെന്നിന്ത്യയിലും ബോളിവുഡിലും വലിയ ആരാധകരെ സ്വന്തമാക്കിയ നടിയാണ് അസിന്‍, സിനിമയില്‍ തിളങ്ങി നില്‍ക്കവെ നടന്ന വിവാഹത്തിന് ശേഷം അസിന്‍ അഭിനയ ജീവിതത്തിന് വിരാമമിട്ടു. മൈക്രോമാക്‌സ് റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവി രാഹുല്‍ ശര്‍മയാണ് 2016ല്‍ അസിനെ മിന്നുകെട്ടിയത്. ദാമ്പത്യ ജീവിതത്തിന് ഏഴു വര്‍ഷം പ്രായമാകുമ്പോള്‍ ഇരുവരും പിരിയുകയാണ് എന്ന അഭ്യൂഹങ്ങളും വിനോദ മാധ്യമങ്ങളില്‍ നിറഞ്ഞു. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്ന് ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ വിവാഹമോചിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ നടി. ‘സമ്പൂര്‍ണമായി അടിസ്ഥാന രഹിതം’ എന്നാണ് ഇവര്‍ വാര്‍ത്തകളെ വിശേഷിപ്പിച്ചത്.

‘ഞങ്ങളിപ്പോള്‍ വേനലവധിയുടെ മധ്യത്തിലാണ്. ഒരുമിച്ചിരുന്ന് പ്രാതല്‍ ആസ്വദിക്കുന്നു. സാങ്കല്‍പ്പികവും അടിസ്ഥാനരഹിതവുമായ ‘വാര്‍ത്ത’കളിലൂടെ കടന്നു പോകുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ ഒന്നിച്ചിരുന്ന് കല്യാണം പ്ലാന്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ പിരിയുകയാണ് എന്ന വാര്‍ത്ത വന്നത് ഓര്‍ക്കുന്നു. കുറച്ചു കൂടി നല്ലതു ചെയ്യൂ. വിസ്മയകരമായ അവധിക്കാലം ചെലവഴിക്കുന്ന വേളയില്‍ അഞ്ചു മിനിറ്റ് നഷ്ടപ്പെടുത്തിയതില്‍ നിരാശയുണ്ട്. നിങ്ങള്‍ക്ക് സുദിനം നേരുന്നു’ എന്നാണ് അസിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This