നടിയെ ആക്രമിക്കല്‍: രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്ക്‌ ജാമ്യം

Must Read

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ദിലീപും സംഘവും ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാര്‍ട്ടിന്‍ ആന്‍റണിക്ക് ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് ജാമ്യം അനുവദിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് വര്‍ഷമായി മാര്‍ട്ടിന്‍ ജയിലില്‍ കഴിയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ്മാരായ അജയ് രസ്തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നടി ആക്രമിക്കപെടുമ്ബോള്‍ മാര്‍ട്ടിന്‍ ആണ് എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി അടുപ്പമുള്ള മാര്‍ട്ടിനാണ് നടിയുടെ വിവിരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ മാര്‍ട്ടിന്റെ ജാമ്യ അപേക്ഷയ്ക്ക് പുറത്ത് ഉള്ള വിഷയങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കി

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This