എന്റെ ബ്രായുടെ സൈസ് എടുക്കുന്നത് ഭഗവാൻ ; അനവസരത്തിലെ തമാശ സീരിയൽ നടിക്ക് പണിയായി

Must Read

 

ഒരു തമാശ കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ഹിന്ദി സീരിയൽ താരം ശ്വേത തിവാരി. കഴിഞ്ഞ ദിവസം ഭോപാലിൽ വച്ച് തന്റെ പുതിയ ടി വി പരമ്പരയുടെ പ്രചരണാ‌ത്ഥം നടന്ന പത്രസമ്മേളനത്തിൽ വച്ചായിരുന്നു അനവസരത്തിലെ ശ്വേതയുടെ വിവാദ പ്രസ്താവന.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ബ്രായുടെ സൈസ് ഇപ്പോൾ എടുക്കുന്നത് ഭഗവാൻ ആണെന്നായിരുന്നു ശ്വേതയുടെ വാക്കുകൾ. ‘മഹാഭാരതം’ എന്ന പരമ്പരയിൽ ഭഗവാൻ കൃഷ്ണനെ അവതരിപ്പിച്ച നടൻ സൗരഭ് ജയിനിനെ ഉദ്ദേശിച്ചായിരുന്നു ശ്വേതയുടെ വാക്കുകൾ. ശ്വേത നായികയായെത്തുന്ന പുതിയ പരമ്പരയിൽ ഒരു ബ്രാ തുന്നൽക്കാരന്റെ വേഷമാണ് സൗരഭ് ജയിനിന്.

സൗരഭിന്റെ മഹാഭാരതത്തിലെ കഥാപാത്രത്തെകുറിച്ച് ചോദ്യം ഉയ‌ർന്നപ്പോഴായിരുന്നു ശ്വേത ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. പത്രസമ്മേളനത്തിൽ ശ്വേതയെയും സൗരഭിനെയും കൂടാതെ അഭിനേതാക്കളായ രോഹിത് റോയ്, ദിഗംഗന സൂര്യവംശി എന്നിവരും പങ്കെടുത്തിരുന്നു.

ശ്വേതയുടെ വാക്കുകൾക്കെതിരെ രൂക്ഷമായ വിമര്ശനങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഭഗവാൻ കൃഷ്ണന്റെ പേര് അശ്ലീലവാക്കുകളുടെയൊപ്പം ഉപയോഗിച്ചുവെന്നതാണ് നടിക്കെതിരെയുള്ള ആരോപണം. നടിയുടെ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര ഉത്തരവിട്ടിട്ടുണ്ട്.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This