ദിലീപിന്റെ ശത്രു പൊലീസല്ല , സ്വന്തം അനുയായികൾ തന്നെ

Must Read

 

 

ദിലീപിനോട് ഇപ്പോൾ ഏറ്റവും വലിയ ദ്രോഹം ചെയ്യുന്നത് പോലീസ് അല്ലെന്നും ദിലീപ് അനുയായികളാണെന്നും അഡ്വ. അജകുമാർ. ദിലീപ് അനുയായികൾ എന്ന പറഞ്ഞു നടക്കുന്നവർ തന്നെയാണ് അദ്ദേഹത്തിന് ഇപ്പോള്‍ ഏറ്റവും വലിയ ദ്രോഹം ചെയ്തുകൊണ്ടിരിക്കുന്നത്. അവർ നിരത്തുന്ന വാദങ്ങള്‍ക്ക്, അവർ പറയുന്ന ന്യായങ്ങളുമെല്ലാം വളരെ ദോഷകരമായ രീതിയില്‍ ഈ പ്രതിയെ ബാധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അജകുമാർ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ ഇത്രയുംകാലത്തെ പരിചയം വെച്ച് ഞാന്‍ പറയാം, ഒരു ഹ്യൂമന്‍ വെപ്പണ്‍ ഉപയോഗിച്ച് സ്ത്രീയെ പീഡിപ്പിച്ച ആദ്യത്തെ കേസാണിത്. ഒരു ക്രിമിനലിനെ ഉപയോഗിച്ചാണ് ആ കൃത്യം ചെയ്തത്.

അയാളൊരു സാത്വികനും നേർവഴിയില്‍ ജീവിക്കുന്നവനുമായിരുന്നെങ്കില്‍ ഈ പ്രലോഭനത്തില്‍ വീഴില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെ ഈ പറയുന്ന എട്ടാം പ്രതി അന്വേഷിക്കുകയും ഇല്ലായിരുന്നുവെന്നും അഡ്വ. അജകുമാർ വ്യക്തമാക്കുന്നു.

തന്റെ ഇംഗിതവും ആഗ്രഹവും നടത്തിയെടുക്കുന്നതിന് ഒരു സംഘം ചെറുപ്പക്കാരെ അദ്ദേഹം തയ്യാറാക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ പറയുന്നത് പോലെ എന്ത് വേണമെങ്കിലും തരാം, എന്ത് വന്നാലും രക്ഷപ്പെടുത്താം എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചു എന്ന് പറയുന്നത് ശരിയാണെങ്കില്‍ അദ്ദേഹം ഈ പറയുന്ന ഹ്യുമന്‍ വെപ്പന്‍സിനേക്കാള്‍ ശിക്ഷ അർഹിക്കുന്നില്ലേ എന്നതാണ് തന്റെ ചോദ്യമെന്നും അഡ്വ. അജകുമാർ വ്യക്തമാക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കണ്ടെത്തുന്ന തെളിവുകള്‍, നടി ആക്രമിക്കപ്പെട്ട കേസില്‍ ഉപകാരപ്രദമാണെങ്കില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഉപയോഗിക്കാന്‍ സാധിക്കും. അക്കാര്യത്തില്‍ സംശയമില്ല.

ഈ ബഹളങ്ങള്‍ക്കിടയില്‍ നടിയെ ആക്രമിച്ച കേസിലെ പുനഃരന്വേഷണം നടക്കുന്നില്ലെന്ന ധാരണ വേണ്ടതില്ല, അത് നടക്കുന്നുണ്ട്. വളരെ രഹസ്യമായി തന്നെ നടക്കുന്ന ആ അന്വേഷണത്തില്‍ വലിയ വലിയ കണ്ടെത്തലുകള്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുമുണ്ട്.

കോടതികളിലുള്ള ആത്മവിശ്വാസവും അമിത വിശ്വാസവുമൊന്നും പ്രായോഗികമല്ലെന്ന് കഴിഞ്ഞ പത്ത്-നാല്‍പ്പത് വർഷം കൊണ്ട് മനസ്സിലാക്കിയിട്ടുള്ള ഒരു അഭിഭാഷകനാണ് ഞാന്‍. പലരും പല കാര്യങ്ങളിലും വിശ്വാസം എടുക്കും. അത് പല സാഹചര്യങ്ങളിലുമാണ്. അതെല്ലാം അവസാനം ഫലത്തില്‍ വരണമെന്നില്ല. ജഡ്മാരുടെ മനസ്സ് ആരും കയറി വായിച്ച് കളയരുത്. അത് വായിക്കേണ്ടത് അവര് മാത്രമാണ് എന്നും അജയകുമാർ പറഞ്ഞു.

ദിലീപിന് കോടതിയില്‍ നിന്നും കൂടുതല്‍ പരിഗണന കിട്ടുന്നുവെന്ന ഒരു പൊതുധാരണ ഈ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുള്ളത് ഒരു സത്യമാണ്. അത് കോടതി വിലയിരുത്തുന്നുമുണ്ട്. ഏത് ഫോറന്‍സിക് ലാബില്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കണം, എവിടെ കൈമാറണം എന്നൊക്കെ തീരുമാനിക്കുന്നത് പ്രതിയല്ലെന്ന് കോടതി നടപടികളിലൂടെ ഉത്തരം കൊടുത്തിട്ടുണ്ട് എന്നും അജയകുമാർ പറഞ്ഞു.

Latest News

ഹരിയാനയിൽ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവ്,ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസും. കശ്മീരില്‍ തണ്ടൊടിഞ്ഞ് താമര

ഹരിയാനയിൽ പകുതിയോളം വോട്ടെണ്ണിക്കഴിയുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുകയാണ്. രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലിൽ നിന്നാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്....

More Articles Like This