മലയാളി പ്രേക്ഷകർ മനസ്സ് കൊണ്ട് ഏറ്റെടുത്ത ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തിയത്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്ന 15 പാട്ടുകള്‍ ഉൾപ്പെട്ട ചിത്രം സംഗീത സാന്ദ്രമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പ്രണവിന്റെ അമ്മ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ സുചിത്ര മോഹന്‍ലാല്‍ ചിത്രം കാണാനെത്തിയിരുന്നു. വിനീതിനോടൊപ്പമായിരുന്നു മകന്റെ ചിത്രം കാണാന്‍ സുചിത്ര തിയേറ്ററില്‍ എത്തിയത്. ഒരുപാട് ഇഷ്ടമായി എന്നായിരുന്നു ചിത്രം കണ്ടതിന് ശേഷം സുചിത്ര പറഞ്ഞത്.
സിനിമയിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ പഴയ മോഹന്‍ലാലിനെയാണ് ഓര്‍മ്മ വന്നത്. ചില സമയത്ത് വീട്ടിലുള്ളപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. അഭിനയത്തില്‍ മകന്‍ ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ടെന്നും ചിത്രത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ താന്‍ ഇമോഷണലായി
പോവുമെന്നുമായിരുന്നു സുചിത്ര പറഞ്ഞത്.
ഹൃദയം കണ്ടതിന് ശേഷമുള്ള വിസ്മയ മോഹന്‍ലാലിന്റെ വാക്കുകളും ഇതിനോടകം വൈറലായി കഴിഞ്ഞു. പറയാന്‍ വാക്കുകള്‍ ഇല്ല എന്നാണ് താരപുത്രി പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് വിസ്മയ തന്റെ അഭിപ്രായം പങ്കുവെച്ചത്.
അവസാനം ഞാനും ഹൃദയം കണ്ടു. പറയാന്‍ വാക്കുകളില്ല. എത്ര മനോഹരമായ യാത്രയാണ്. എല്ലാവരും ഹൃദയം നല്‍കിയാണ് ചിത്രം ഒരുക്കിയതെന്ന് പറയാതെ തന്നെ മനസിലാവുന്നുണ്ടെന്നും നിങ്ങളെ എല്ലാവരേയും കുറിച്ച് എനിക്ക് അഭിമാനമാണ് തോന്നുന്നു എന്നുമാണ് വിസ്മയ മോഹന്‍ലാല്‍ കുറിച്ചത്. ഇവരുടെ വാക്കുകൾ കൂടിയായതോടെ ചിത്രത്തിന്റെ വിജയത്തിന് മധുരം കൂടിയിട്ടുണ്ട്.