പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യറായിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകള്‍ ആരാധ്യയ്ക്കൊപ്പമായിരുന്നു ഐശ്വര്യറായ് ഫാഷന്‍ വീക്കില്‍ എത്തിയത്.ലോകത്തിലെ ഏറ്റവും പ്രമുഖര്‍ അണിനിരക്കുന്ന വേദിയാണിത്. ഐശ്വര്യയുടെ റാംപ് വാക്കും ഏറെ ശ്രദ്ധനേടിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്ത ഐശ്വര്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. ചിത്രങ്ങളില്‍ കറുത്ത വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്.എന്നാല്‍ ഫാഷന്‍ വീക്കിലുള്ള ഐശ്വര്യാറായിയുടേ ചിത്രങ്ങള്‍ ഫോട്ടോഷോപ്പിലൂടെ മാറ്റം വരുത്തിയെന്നാണ് ആരോപണം.
ഈ ഫോട്ടോയില്‍ മുഖത്തെ ചുളിവുകള്‍ ഐശ്വര്യ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റിയിട്ടുണ്ട്. ഒപ്പം മൊത്തത്തില്‍ തടിയും കുറച്ചിട്ടുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ഇതേ വസ്ത്രത്തില്‍ ഐശ്വര്യ പ്രത്യക്ഷപ്പെടുന്ന ക്ലോസപ്പ് ചിത്രങ്ങള്‍ അടക്കം ഇതിന് തെളിവായി പറയുന്നുണ്ട്.
View this post on Instagram