മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ സി പി പിളര്‍ന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയുടെ ഭാഗമായി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാജ്ഭവനിലെത്തിയിരുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അജിത് പവാർ പക്ഷത്ത് നിന്ന് 9 പേർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ദിലീപ് വാൽസ് പാട്ടീൽ, സഞ്ജയ് ബൻസോഡെ, ഛഗൻ ഭൂജ്ബൽ, അദിതി തത്കരേ, ധനഞ്ജയ് മുണ്ടേ തുടങ്ങിയവരൊക്കെ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. അതേസമയം, ഈ നീക്കത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം. എംഎൽഎമാരുടെ യോഗം വിളിക്കാൻ അജിത് പവാറിന് അധികാരമുണ്ടെന്നും ശരദ് പവാർ പറഞ്ഞു.