പൊലീസിനെ കണ്ട് നദിയിലേക്ക് ചാടി;പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി ; മാര്‍ത്താണ്ടവര്‍മ പാലത്തിന് അടിയിലെ കുറ്റിക്കാട്ടിലാണ് പ്രതി ഒളിച്ചിരുന്നത്

Must Read

ആലുവ: ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റലാണ് പിടിയിലായത്. പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. മാര്‍ത്താണ്ടവര്‍മ പാലത്തിന് അടിയിലെ കുറ്റിക്കാട്ടിലാണ് പ്രതി ഒളിച്ചിരുന്നത്. പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളില്‍ ഉള്ളത് പ്രതി തന്നെയാണെന്ന് ദൃക്‌സാക്ഷി സ്ഥിരീകരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍നിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. മുന്‍പും പീഡനക്കേസില്‍ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു.

ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. പുലര്‍ച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാര്‍ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This