തലശേരി: തലശേരി കോടതി കെട്ടിടം സമുച്ചയം ബോംബു വച്ചു തകര്‍ക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. കെട്ടിടം ബോംബ് വച്ച് തകര്‍ക്കുമെന്നും തന്റെ മെക്കിട്ട് കേറുന്ന വനിതാ വക്കീലിന്റെ തല തെറിപ്പിക്കും എന്നമാണ് പോസ്റ്ററില്‍ ഉള്ളത്. വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ശേഷമാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരില്‍ കടലാസില്‍ എഴുതി പതിച്ച ഭീഷണി പോസ്റ്റര്‍ കാണപ്പെട്ടത്.
വിവരമറിഞ്ഞ് തലശ്ശേരി പോലിസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. കടലാസില്‍ പേന ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത്. കടലാസിലെ വരികളില്‍ കോടതിയെയും ഭരണകൂടത്തെയും വക്കീലിനെയും വൃത്തികെട്ട ഭാഷയില്‍ വിമര്‍ശിക്കുന്നതാണ്.
കുടുംബ കോടതിയിലെ ഒരു വ്യവഹാരവുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകനുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഭിഷണി പോസ്റ്റരെന്നും അനുമാനിക്കുന്നു. എന്നാല്‍, മാവോവാദി സംഘടനകളമായി പോസ്റ്ററ്റിന് ബന്ധമുണ്ടെന്നുള്ള സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. തലശേരി കോടതി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു.
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വക്കീലന്‍മാരെ ലക്ഷ്യമിട്ടാണ് ഭീഷണി കത്തെഴുതിയതെന്നാണ് പൊലിസ് നിഗമനം. അതുകൊണ്ടു തന്നെ കോടതി പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചുവരികയാണ്. കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് തലശേരി ഡി.വൈ. എസ്. പിയും പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന പ്രിന്‍സ് എബ്രഹാം അറിയിച്ചു.