കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമം !! പഞ്ചായത്തംഗം അറസ്റ്റില്‍

Must Read

കട്ടപ്പന: വിദേശമലയാളിയായ കാമുകനൊപ്പം കഴിയാനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ പെടുത്താന്‍ ഭാര്യയുടെ ശ്രമം. ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വെച്ച് കുടുക്കാനാണ് ഇവര്‍ ശ്രമിച്ചത്. പഞ്ചായത്തംഗമായ ഭാര്യയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വണ്ടന്‍മേട് പഞ്ചായത്തംഗം സൗമ്യ അബ്രഹാം (33), മയക്കുമരുന്ന് എത്തിച്ച ശാസ്താംകോട്ട സഹിയ മന്‍സിലില്‍ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കല്‍ കപ്പലണ്ടിമുക്ക് അനുമോന്‍ മന്‍സിലില്‍ ഷെഫിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

കാമുകനായ നെറ്റിത്തൊഴു വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ (43) സൗദിഅറേബ്യയില്‍ നിന്ന് നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങി.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്നു അഞ്ച് ഗ്രാം എം.ഡി.എം.എ. പിടികൂടുകയായിരുന്നു.

തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ്, ഭര്‍ത്താവ് സുനിലിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കുന്നതിന് ഭാര്യയും വിദേശത്തുള്ള കാമുകന്റെ ഇവിടത്തെ സഹായികളും ചേര്‍ന്ന് ഈ വാഹനത്തില്‍ എം.ഡി.എം.എ. വെയ്ക്കുകയായിരുന്നെന്ന് കണ്ടെത്തിയത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ – ഒരു വര്‍ഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നല്‍കിയോ കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് ആലോചിച്ചു.

എന്നാല്‍, പിടിക്കപ്പെടുമെന്ന ഭയംകാരണം സൗമ്യ പിന്‍മാറി. ഒരുമാസം മുമ്പ് സൗമ്യയെ കാണാന്‍ വിനോദ് വിദേശത്തുനിന്ന് വന്നു. എറണാകുളത്ത് ആഡംബരഹോട്ടലില്‍ രണ്ടുദിവസം താമസിച്ചാണ് സുനിലിനെ കുടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.

പോലീസിന് ലഭിച്ച രഹസ്യവിവരങ്ങള്‍ തന്നെയാണ് പ്രതികളിലേക്ക് വിരല്‍ചൂണ്ടിയത്. പതിവിന് വിപരീതമായി, ഉറവിടം കണ്ടെത്താന്‍ പ്രയാസമുള്ള നെറ്റ് കോളുകള്‍ രഹസ്യവിവരം നല്‍കാന്‍ ഉപയോഗിച്ചത് ദുരൂഹതയുണര്‍ത്തി.

സുനിലിന്റെ വാഹനത്തില്‍ മയക്കുമരുന്ന് വെച്ചശേഷം സൗമ്യ പകര്‍ത്തിയ ചിത്രം വിദേശനമ്പരുകളില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. വോയ്സ് റെക്കോഡായി ജില്ലയ്ക്ക് പുറത്തുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതും സംശയത്തിന് കാരണമായി.

രഹസ്യവിവരം നല്‍കിയ വിദേശ ഫോണ്‍നമ്പരുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ സഹായത്തോടെയായിരുന്നു അന്വേഷണം നടന്നത്.

 

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This