ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം; നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി; മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് നിഗമനം

Must Read

തിരുവനന്തപുരം: അരുവിക്കരയില്‍ നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത് ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലെന്ന് നിഗമനം. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനു മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നെന്ന സംശയം രേഷ്മയ്ക്ക് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

സംഭവം നടക്കുമ്പോള്‍ അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. അക്ഷയ് രാജ് പുറത്തുപോയ സമയത്താണ് കിടപ്പുമുറിയിലെ ഫാനില്‍ രേഷ്മ തൂങ്ങിമരിച്ചത്. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ അരുവിക്കര പൊലീസില്‍ വിവരം അറിയിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This