രണ്ടുപേർ കത്തിയമരുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ ചുറ്റും ചുറ്റുംകൂടിയവർക്ക് കഴിഞ്ഞുള്ളൂ.. ബസ്സിടിച്ച് മറിഞ്ഞ സിഎന്‍ജി ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

Must Read

തലശേരി: കൂത്തുപറമ്പ് റോഡില്‍ കതിരൂര്‍ ആറാംമൈല്‍ മൈതാനപ്പള്ളിക്കുസമീപം ബസ്സിടിച്ച് മറിഞ്ഞ സിഎന്‍ജി ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. ഓട്ടോഡ്രൈവര്‍ പാനൂരിനടുത്ത പാറാട് കണ്ണങ്കോട്ടെ പിലാവുള്ളതില്‍ അഭിലാഷ് (36), പിലാവുള്ളതില്‍ സജീഷ് (30) എന്നിവരാണ് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങി വെന്തുമരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലശേരിയില്‍നിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. പാറാട് കണ്ണങ്കോട്ടുനിന്ന് മൈതാനപ്പള്ളിക്കടുത്ത വീട്ടിലേക്ക് വരികയായിരുന്ന കെഎല്‍-58 എജി 4784 ഓട്ടോയില്‍ യാത്രചെയ്തവരാണ് മരിച്ചത്. ഇവര്‍ അയല്‍വാസികളാണ്. രണ്ടു മൃതദേഹങ്ങളും കത്തിക്കരിഞ്ഞു. ഓട്ടോറിക്ഷയ്ക്കിടയില്‍ കുടുങ്ങിപ്പോയതിനാലാണ് ഇവര്‍ക്ക് രക്ഷപ്പെടാനാകാതെപോയത്. വണ്ടിമറിഞ്ഞയുടന്‍ നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. തീ ആളിപ്പടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും അസാധ്യമായി. ഓട്ടോറിക്ഷയും യാത്രക്കാരും കത്തിയമരുന്നത് നോക്കിനില്‍ക്കാനേ നാട്ടുകാര്‍ക്ക് കഴിഞ്ഞുള്ളൂ. വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This