ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു

Must Read

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വന്തം നാട്ടില്‍ നിന്ന് ജീവനും കൊണ്ട് കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതടക്കം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങള്‍ വടക്കന്‍ ഗാസയില്‍നിന്ന് വീട് വിട്ട് പലായനം ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്രയേല്‍ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഗാസയില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This