ദിലീപിന് ഇനി ഒരു രക്ഷയുമില്ല ; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു.

Must Read

ദിലീപിന്റെ പതനം ഏറെക്കുറെ ഉറപ്പായി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആറ് പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു കഴിഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഐപി എന്ന് വിളിച്ചിരുന്ന ആലുവയിലെ വ്യവസായി ശരത്താണ് കേസിലെ ആറാം പ്രതി. ദിലീപിൻറെ വീട്ടിൽ നവംബർ 15 ന് നടത്തിയ ഗൂഢാലോചനയിൽ ശരത്തും ഉണ്ടായിരുന്നു.

അഞ്ച് പേരുകളാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ ഉണ്ടായിരുന്നത്. ആറാമാൻ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

റെക്കോർഡ് ചെയ്ത ശബ്ദം ശരത്തിൻറെതാണെന്ന് ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ശബ്ദം ശരത്തിന്റെതാണെന്ന് സുഹൃത്തുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ജാമ്യ ഹർജി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കാനിരിക്കെയാണ് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ടത്.

ശരത്തിനെ കസ്റ്റഡിയിലടുക്കാൻ വ്യാപകമായ പരിശോധന നടത്തുകയാണ്. ഇയാൾ ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശരത്തും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. ശരത് അടക്കം 6 പേരുടെ അറസ്റ്റും വെള്ളിയാഴ്ചവരെ പാടില്ലെന്ന് കോടതി നിർദ്ദശം നൽകിയിട്ടുണ്ട്.

തുടരന്വേഷണത്തിൻറെ ഭാഗമായി മുഖ്യ പ്രതിയായ പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ആലുവ ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയിലെടുക്കാനും നടപടിയായി.

Latest News

ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ...

More Articles Like This