തൃശൂരിൽ വൻ കവർച്ച; മൂന്നുകിലോയുടെ സ്വർണാഭരണങ്ങൾ സംഘം തട്ടിയെടുത്തു; മറഞ്ഞിരുന്ന് കവര്‍ച്ചാസംഘം ആഭരണ നിര്‍മാണശാലയിലെ ജീവനക്കാരെ പിന്തുടരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Must Read

തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. മൂന്നു കിലോ സ്വര്‍ണമാണു കവര്‍ന്നത്. ജ്വല്ലറികളിലേക്കു സ്വര്‍ണം കൊണ്ടുപോകുമ്പോഴാണു കവര്‍ച്ച നടന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഡി.പി ചെയിന്‍സ്’ എന്ന സ്ഥാപനത്തിലെ ആഭരണങ്ങളാണു കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി 11.17ന് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചായിരുന്നു കവര്‍ച്ച നടന്നത്. സമീപത്തെ ഇടവഴിയില്‍ പതിയിരുന്നായിരുന്നു സംഘത്തിന്റെ കവര്‍ച്ച. സ്വര്‍ണവുമായി ആഭരണശാലയിലെ ജീവനക്കാരായ പ്രസാദും റിന്റോയും പോയതിനു പിന്നാലെ മറഞ്ഞിരുന്ന സംഘം ചാടിവീഴുകയായിരുന്നു.

കവര്‍ച്ചാസംഘത്തില്‍ ആറുപേരുണ്ടായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. കവര്‍ച്ചയ്ക്കു ശേഷം വെളുത്ത നിറത്തിലുള്ള ഡിസൈര്‍ കാറില്‍ സംഘം രക്ഷപ്പെട്ടതായാണു വിവരം. 1.80 ലക്ഷം രൂപയുടെ സ്വര്‍ണമാണു സംഘം കവര്‍ന്നതെന്ന് ആഭരണശാലയുടെ ഉടമകള്‍ അറിയിച്ചു. കന്യാകുമാരിയിലേക്കു കൊണ്ടുപോകാനിരുന്ന സ്വര്‍ണമായിരുന്നു ഇതെന്നാണു വിവരം.

മറഞ്ഞിരുന്ന കവര്‍ച്ചാസംഘം ആഭരണ നിര്‍മാണശാലയിലെ ജീവനക്കാരെ പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This