ആലപ്പുഴ: കുമാരപുരത്ത് ബിജെപി പ്രവര്‍ത്തകനെ കുത്തുി കൊന്നു. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആലപ്പുഴ ജില്ലയില്‍ ലഹരി മാഫിയ സംഘങ്ങള്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു. അതില്‍ ഒടുവിലത്തേതാണ് ഈ സംഭവം.
രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
മാവേലിക്കരയിലും കഴിഞ്ഞ ദിവസങ്ങളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു യുവാക്കളെ ലഹരി മരുന്ന് സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.