നാദിര്‍ഷ ബോധം കെട്ട് ആശുപത്രിയില്‍ !! ചിത്രം സഹിതം മറുപടി നൽകി താരം !!

Must Read

കൊച്ചി : നാദിര്‍ഷ ബോധം കെട്ട് ആശുപത്രിയിലെന്ന് പ്രചരണം. ഇതിനെതിരെ താരം തന്നെ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാദിര്‍ഷ നാട്ടിലില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കുയായിരുന്നു എന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസോ നടനോ ഔദ്യോഗികമായി പ്രതികരണം നടത്തിയില്ല. ഇതിനിടയിലാണ് നാദിര്‍ഷ ബോധം കെട്ട ആശുപത്രിയാലാണെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നത്.

ഈ വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് താരം തന്നെ രംഗത്ത് എത്തുകയായിരുന്നു. ചില യൂട്യൂബ് ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമായിരുന്നു നാദിര്‍ഷ ബോധംകെട്ട് ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.

ഇതിനെതിരേയാണ് ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴുള്ള ചിത്രം സഹിതം മറുപടിയുമായി നാദിര്‍ഷ രംഗത്ത് എത്തിയിരിക്കുന്നത്. കോമഡി മാസ്റ്റേഴ്‌സ് എന്ന പരിപാടിക്കിടെയുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം- എന്ന് കുറിച്ച നാദിര്‍ഷ താനിപ്പോള്‍ തിരുവനന്തപുരത്ത് കോമഡി മാസ്റ്റേഴ്‌സിന്റെ ഷൂട്ടിലാണെന്നും വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിര്‍ഷയെ നേരത്തേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസങ്ങളില്‍ തന്നെയായിരുന്നു നേരത്തെ നാദിര്‍ഷയേയും ചോദ്യം ചെയ്തിരുന്നത്. അന്ന് നാദിര്‍ഷയുടേയും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന രീതിയിലൊക്കെ വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ദിലീപ് പ്രതിയായ ഗൂഡാലോചന കേസില്‍ നാദിര്‍ഷയ്ക്ക് ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയും വന്നിട്ടില്ല.

Latest News

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണം.ഉപരോധവും കടുപ്പിച്ച് ഇറാനെ വീഴ്‌ത്തണമെന്ന് ഇസ്രായേലിനോട് ഡോണള്‍ഡ് ട്രംപ്.ബൈഡന്റെ നിലപാട് അല്ല ട്രംപിൻ്റേത്

വാഷിങ്ടണ്‍: ഇറാന്റെ അഹങ്കാരത്തിന് തക്കതായ മറുപടി നൽകണമെന്ന ആഹ്വാനവുമായി മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്നാണ് ഇസ്രായേലിനോട് ഡൊണാൾഡ്...

More Articles Like This