ഇത് വല്ലാത്ത നാണക്കേട് തന്നെ ; പല്ല് തേപ്പും ഷേവിങ്ങും ഓൺലൈൻ കോടതി നടക്കുന്ന സമയത്ത് !!!

Must Read

ഓൺലൈൻ കോടതി നടക്കുന്ന സമയത്തെ ഒരാളുടെ പ്രവർത്തി ചർച്ചയാകുന്നു.ഹൈക്കോടതിയിൽ ഇന്നലെ രാവിലെ ഓൺലൈൻ സിറ്റിംഗ് പുരോഗമിക്കുന്നതിനിടെയാണ് ബാത്ത് റൂമിൽ നിന്ന് ഷേവ് ചെയ്തു കൊണ്ട് ഒരു ഒരാൾ ഹാജരായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാത്ത് റൂമിൽ നടന്നു കൊണ്ട് പല്ല് ബ്രഷ് ചെയ്യുന്നതിനൊപ്പം ഇയാൾ കോടതി നടപടികളും വീക്ഷിക്കുന്നുണ്ടായിരുന്നു.

ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചിലാണ് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. ജഡ്ജി ഇക്കാര്യം അറിഞ്ഞിരുന്നില്ല. ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

വിഷയത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. മുൻപും ഇതുപോലെയുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ ഒരാൾ ഷർട്ടിടാതെ ഓൺലൈൻ കോടതിയിൽ കയറിയത് വിമർശനത്തിനിടയാക്കിയിരുന്നു. ഇതു കോടതിയാണെന്നും സർക്കസോ സിനിമയോ അല്ലെന്നും അന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കോടതി നടപടികൾ ഓൺലൈനിലേക്ക് മാറ്റിയതോടെയാണ് ഇത്തരം സംഭവങ്ങൾക്ക്‌ കളമൊരുങ്ങിയത്.

കോടതി മുറിയിൽ ഹാജരാകുന്നതിന് പാലിക്കേണ്ട മര്യാദകൾ പാലിക്കാതെ കക്ഷികളും കാഴ്ചക്കാരും ഓൺലൈൻ കോടതികളിലെത്തുന്നത്.

കഴിഞ്ഞ ഡിസംബറിൽ മദ്രാസ് ഹൈക്കോടതിയിൽ ഒരു അഭിഭാഷകൻ ഓൺലൈൻ കോടതി നടപടികൾക്കിടെ ഒരു സ്ത്രീയെ ആലിംഗനം ചെയ്ത് ചുംബിച്ചതു വിവാദമായിരുന്നു. അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ മദ്രാസ് ഹൈക്കോടതി അന്ന് നിർദ്ദേശിച്ചിരുന്നു.

 

 

 

Latest News

ടിപി ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്!! 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം.രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ്...

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ...

More Articles Like This