സാധാരണ കുടുംബത്തിൽ ജനിച്ച് വളരെപ്പെട്ടെന്ന് കോടീശ്വരനായ “വിഐപി” ശരത്. ശരത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

Must Read

നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപുമായി വളരെ അടുത്ത സൗഹൃദമുള്ള ശരത്ത് വളരെ പെട്ടെന്നാണ് കോടീശ്വരനായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ കുടുംബത്തിൽ ജനിച്ച ശരത്തിന് ഇന്ന് 25​ ​ഓ​ളം​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളും​ ​ഊ​ട്ടി​യി​ൽ​ ​സ്വ​ന്ത​മാ​യി​ ​റി​സോ​ർ​ട്ടും​ ​ആ​ലു​വ​യി​ൽ​ ​ഹോ​ട്ട​ലുമുണ്ട്. ​

22​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ശ​ര​ത്തി​ന്റെ​ ​കു​ടും​ബം​ ആ​ലു​വ​യി​ലെ​ത്തു​ന്ന​ത്.​ ​തോ​ട്ടും​മു​ഖ​ത്തെ​ ​വാ​ട​ക​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ പി​താ​വ് ​വി​ജ​യനാണ് ആ​ലു​വ​യി​ലെ​ ​’​നാ​ന​’​ ​ഹോ​ട്ട​ൽ​ ​ഏ​റ്റെ​ടു​ത്തത്.

​പി​ന്നീ​ട് ​ഹോട്ടലിന്റെ​ ​പേ​ര് ​’​സൂ​ര്യ​’​ ​എ​ന്നാ​ക്കി.​ ​കുറെ നാൾക്ക് ശേ​ഷ​മാ​ണ് ​സൂ​ര്യാ​ ​ഹോ​ട്ട​ലി​നൊ​പ്പം​ ​ട്രാ​വൽ‌സ് ​കൂ​ടി​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ടെ​മ്പോ​ ​ട്രാ​വ​ല​‌​‌​റാ​ണ് ​ആ​ദ്യം​ ​വാ​ങ്ങി​യ​ത്.​ ​പി​ന്നെ​ ​ബ​സു​ക​ളും​ ​സ്വ​ന്ത​മാ​ക്കി.

ദി​ലീ​പി​ന്റെ​ ​യു ​സി​ ​കോ​ളേ​ജി​ലെ​ ​സ​ഹ​പാ​ഠി​യാണ്​ ​ശ​ര​ത്തി​നെ​ ദിലീപുമായി ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.​ പിന്നീട് ​ദി​ലീ​പു​മാ​യി​ ശരത്ത് ​അ​ടു​ത്ത​ ​സൗ​ഹൃ​ദ​ത്തിലായി.

​പ​ത്ത് ​വ​ർ​ഷം​ ​മു​മ്പ് ​പു​ളി​ഞ്ചോ​ട് ​ക​വ​ല​യി​ൽ​ ​സൂ​ര്യ​ ​ഹോ​ട്ട​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌ത​ത് ​ദി​ലീ​പാ​യി​രു​ന്നു.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​ഊ​ട്ടി​യി​ലും​ ​ഹോ​ട്ട​ൽ​ ​തു​റ​ന്ന​ത്.​

രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ള​ട​ക്കം​ ​പ​ല​ ​പ്ര​മു​ഖ​രും​ ​സൂ​ര്യ​ ​ഹോ​ട്ട​ലി​ലെ​ നിത്യ ​സ​ന്ദ​ർ​ശ​ക​രാ​ണ്.​ ​​ചി​ല​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​ശ​ര​ത്തി​ന്റെ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്നാ​ണ് ​എ​ത്തി​ച്ചി​രു​ന്ന​ത്.

Latest News

ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ...

More Articles Like This